കൂടത്തായി കേസില്‍ ഷാജുവിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും

single-img
23 October 2019

കോഴിക്കോട്: കൂടത്തായി കൊലപാതകങ്ങളില്‍ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. കേസിലെ മുഖ്യപ്രതി ഷാജുവിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും. സിലിയുടെ മരണത്തില്‍ ഷാജുവിന പങ്കുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഇക്കാര്ണത്താലാണ് മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിനെ ഷാജു എതിര്‍ത്തെതന്ന് പൊലീസ് കരുതുന്നു. ചോദ്യം ചെയ്യലിനായി ഷാജുവിനോട് ഇന്ന് എസ് പി ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം സിലിയെ ആശുപ്ത്രിയിലേക്കു കൊണ്ടുപോയത് ജോളിയാണ്. ജോളി തന്നെയാണ് കാര്‍ ഓടിച്ചിരുന്നതും. സിലിയുടെ മരണം സ്ഥിരീകരിച്ചതോടെ, പോസ്റ്റുമോര്‍ട്ടം വേണ്ടെന്ന് ഒപ്പിട്ടു നല്‍കാന്‍ സിലിയുടെ സഹോദരനെ ഷാജു നിര്‍ബന്ധിച്ചു. സിലിയുടെ ബന്ധുവാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

അതേ സമയം കുഴഞ്ഞുവീണ ജോളിയെ ആശുപത്രിയിലെത്തി ക്കാന്‍ വൈകിച്ചത് മനപ്പൂര്‍വമാണെന്ന് ജോളി മൊഴി നല്‍കിയിട്ടുണ്ട്. മൂന്നാമത്തെ ശ്രമത്തിലാണ് സിലിയെ കൊലപ്പെടുത്തിയതെന്നാണ് വിവരം.