വോട്ടെണ്ണല്‍ നാളെ; പ്രതീക്ഷയോടെ മുന്നണികള്‍

single-img
23 October 2019

തിരുവനന്തപുരം: സംസ്ഥാനത്ത് നടന്ന ഉപതെരഞ്ഞടുപ്പുകളുടെ വോട്ടെണ്ണലും ഫലപ്രഖ്യാപനവും നാളെ നടക്കും.അഞ്ചു നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. നാളെ രാവിലെ എട്ടുമണിക്കാണ് വോട്ടെണ്ണല്‍.എട്ടരയോടെ ആദ്യ ഫലസൂചനകള്‍ അറിയാനാകും.

 ആദ്യം തപാല്‍ വോട്ടുകളും പിന്നീട് ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ടും എണ്ണും. അഞ്ചു മണ്ഡലങ്ങളിലും അഞ്ചു വീതം ബൂത്തുകളിലെ വിവിപാറ്റ് സ്ളിപ്പുകള്‍ എണ്ണും. സിസിടിവി നിരീക്ഷണത്തിലായിരിക്കും  വോട്ടെണ്ണല്‍.

വട്ടിയൂര്‍ക്കാവ് 62.66, കോന്നി 70.07, അരൂര്‍ 80.47, എറണാകുളം 57.91, മഞ്ചേശ്വരം 75.78 എന്നിങ്ങനെയാണ് അഞ്ചു മണ്ഡലത്തിലെ പോളിംഗ് ശതമാനം. അന്തിമഫലം വൈകീട്ടോടെ അറിയാനാകുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. അന്തിമഫലം പ്രഖ്യാപിക്കാനിരിക്കെ ശുഭ പ്രതീക്ഷയി ലാണ് മുന്നണികള്‍.