ഇന്ത്യൻ വ്യവസായിയെ ഭീഷണിപ്പെടുത്തി 23,000 ദിനാർ തട്ടിയെടുത്തു; പോലീസുകാരൻ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ

single-img
23 October 2019

കുവൈറ്റിൽ ഇന്ത്യക്കാരനായ വ്യാപാരിയുടെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തി 23,000 ദിനാർ തട്ടിയെടുത്ത സംഭവത്തിൽ പോലീസുകാരൻ ഉൾപ്പെടെ 3 പേർ അറസ്റ്റിലായി. വ്യാപാരിയുടെ വീട്ടിൽ പോലീസുകാരനും സ്വദേശിയും എത്തി ആയുധം ചൂണ്ടി പണം എടുക്കുകയായിരുന്നു.

അതേസമയം ഈ വ്യാപാരിയുടെ വീട്ടിൽ പണമുള്ളതായി വിവരം നൽകിയ ഇന്ത്യക്കാരനാണ് അറസ്റ്റിലായ മൂന്നാമൻ.