വട്ടിയൂർക്കാവിൽ പ്രശാന്തിനെ കോൺഗ്രസ് സഹായിച്ചു: ആരോപണവുമായി ഒ രാജഗോപാൽ

single-img
22 October 2019

വട്ടിയൂർക്കാവ് ഉപതെരെഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർത്ഥി വികെ പ്രശാന്തിനെ കോൺഗ്രസ് സഹായിച്ചുവെന്ന ആരോപണവുമായി ബിജെപി നേതാവും നേമം എംഎൽഎയുമായ ഒ രാജഗോപാൽ.

കോര്‍പറേഷന്‍ ഭരണം നിലനിര്‍ത്താന്‍ പ്രശാന്തിനെ സഹായിക്കുന്നത് കോണ്‍ഗ്രസാണ്. ജനങ്ങളുടെ താല്‍പര്യക്കുറവ് പോളിങിനെ ബാധിച്ചെന്നും രാജഗോപാല്‍ പറഞ്ഞു.

ഉപതെരഞ്ഞെടുപ്പ് ആയതിനാല്‍ വലിയ ഗൗരവത്തോടെയല്ല ജനങ്ങള്‍ പ്രവര്‍ത്തകരും തെരഞ്ഞെടുപ്പിനെ കണ്ടത്. വട്ടിയൂര്‍ക്കാവിലെ ന്യൂനപക്ഷങ്ങള്‍ ബിജെപിക്ക് അനുകൂലമായോ പ്രതികൂലമായോ വോട്ടു ചെയ്തിട്ടില്ല. എന്നാല്‍ ഒരു വിഭാഗം കോണ്‍ഗ്രസിന് അനുകൂലമായി പ്രവര്‍ത്തിച്ചുവെന്നാണ് തനിക്ക് കിട്ടിയ റിപ്പോര്‍ട്ടെന്നും ഒ രാജഗോപാല്‍ പറഞ്ഞു