മുല്ലപ്പള്ളിയെ വിമര്‍ശിച്ച് വെള്ളാപ്പള്ളി;’മോദിയുടേയും അമിത് ഷായുടേയും ഉടുതുണി അലക്കാനുള്ള യോഗ്യത മുല്ലപ്പള്ളിക്കില്ല’

single-img
22 October 2019

ആലപ്പുഴ: കെപിസിസി പ്രസിഡന്‍ഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ വിമര്‍ശിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. നരേന്ദ്ര മോദിയുടേയും അമിത് ഷായുടേയും ഉടുതുണി അലക്കാനുള്ള യോഗ്യത മുല്ലപ്പള്ളിക്കില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. എന്‍എസ്എസിനെ പിന്തുണയ്ക്കുന്ന മുല്ലപ്പള്ളി വെറും ബൊമ്മയും ചാടിക്കളിക്കുന്ന കുഞ്ഞിരാമനുമാണെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ പരിഹാസം.

എന്‍എസ്എസിന്റെ കുഴിയില്‍ വീണുകിടക്കുകയാണ് കോണ്‍ഗ്രസെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ പൂര്‍ണ തൃപ്തിയില്ല. എന്നാല്‍, കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിനേക്കാള്‍ മെച്ചമാണൈന്നും, കേരളത്തിലെ മതേതരത്വത്തിന് എന്‍എസ്എസ് ഭീഷണിയാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞദിവസം എന്‍എസ്എസിനെ വിമര്‍ശിച്ച് വെളളാപ്പളളി രംഗത്തുവന്നിരുന്നു. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ ഈഴവ വിരോധിയെന്നും എന്‍എസ്എസ് നേതൃത്വത്തിന് മാടമ്പി സ്വഭാവമാണെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു.