കമലേഷ് തിവാരിയുടെ കൊലപാതകം; മുഖ്യ പ്രതികളെ തീവ്രവാദവിരുദ്ധ സേന അറസ്റ്റ് ചെയ്തു

single-img
22 October 2019

ഹിന്ദു സമാജ് നേതാവായിരുന്ന കമലേഷ് തിവാരിയുടെ കൊലപാതകത്തില്‍ ഉൾപ്പെട്ട മുഖ്യപ്രതികള്‍ പിടിയിലായി. രാജസ്ഥാന്‍ ഗുജറാത്ത് അതിര്‍ത്തിയില്‍ നിന്നും അഷ്ഫാഖ്, മൊയ്‍നുദീന്‍ പതാന്‍ എന്നിവരാണ് തീവ്രവാദവിരുദ്ധ സേന അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ഖുർഷിദാബാദിലെ സ്വവസതിക്ക് സമീപത്ത് വച്ച് കമലേഷ് തിവാരി വെടിയേറ്റ് മരിച്ചത്.

ഇദ്ദേഹത്തെ കൊലപ്പെടുത്തിയവരുമായി നിരന്തരം ബന്ധപ്പെട്ടിരുന്ന സെയ്ദ് അസിം അലിയെ ഇന്നലെ നാഗ്പൂരിൽ തീവ്രവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്ക് കമലേഷിന്റെ കൊലപാതകത്തിൽ പ്രധാന പങ്കുണ്ടെന്നാണ് പോലീസ് കണ്ടെത്തൽ . കോല ചെയ്യാൻ എത്തിയവർകമലേഷ് തിവാരിയുടെ വീടിനടുത്താണ് മുറി ബുക്ക് ചെയ്തിരുന്നത്. ഇവിടെ നിന്നും രക്തക്കറ പുരണ്ട വസ്ത്രങ്ങളും, കത്തിയും പോലീസ് കണ്ടെത്തി.

ശരിയായ പേരും മേൽവിലാസവും ഉപയോഗിച്ചാണ് പ്രതികൾ മുറി ബുക്ക് ചെയ്തത്. ഈ ഹോട്ടലിലെയും കമലേഷ് തിവാരിയുടെയും വീടിന് മുന്നിലെ സിസിടിവികളിൽ നിന്ന് ഇവരുടെ ദൃശ്യങ്ങൾ പോലീസ് കണ്ടെടുത്തിരുന്നു. കൊലപാതകത്തിൽ നേരത്തെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.