സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളിൽ യുപി ഒന്നാം സ്ഥാനത്ത്; യോ​ഗി സർക്കാരിനെതിരെ രൂക്ഷ ആക്രമണവുമായി പ്രിയങ്ക ​ഗാന്ധി

single-img
22 October 2019

സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളിൽ യുപിയിലെ യോ​ഗി ആദിത്യനാഥ് സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺ​ഗ്രസ് നേതാവ് പ്രിയങ്ക ​ഗാന്ധി. ഈ വിഭാഗത്തിൽ നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ പുറത്തുവിട്ട കണക്കുകളിൽ ഒന്നാം സ്ഥാനം യുപിക്കാണ് എന്ന് പ്രിയങ്ക ​ഗാന്ധി പറഞ്ഞു. ‘ഈ അവസ്ഥ വളരെ ലജ്ജാകരമാണ്. വിഷയത്തിൽ സംസ്ഥാന സർക്കാർ എന്തെങ്കിലും ചെയ്യണം’- പ്രിയങ്ക ​ഗാന്ധി പറ‍ഞ്ഞു.

ഇന്ന് പുറത്തുവിട്ട ക്രൈം റെക്കോർഡ്സ് ബ്യൂറോ റിപ്പോര്‍ട്ട് പ്രകാരം 2017ൽ സ്ത്രീകൾക്കെതിരെയുള്ള 3.5 ലക്ഷത്തിലധികം കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇവയിലാകട്ടെ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത് യുപിയിലും (56,011). അസമിലാണ് ഏറ്റവും ഉയര്‍ന്ന തോതിലുള്ള ക്രെെം റേറ്റ് രേഖപ്പെടുത്തിയത് (143). 31,979 കേസുകളുമായി മഹാരാഷ്ട്രയും, 30,002 കേസുകളുമായി പശ്ചിമ ബാഗാളുമാണ് ലിസ്റ്റില്‍ രണ്ടും മൂന്നും സ്ഥാനത്തുള്ളത്.