എന്‍എസ് എസ് വര്‍ഗീയപ്രവര്‍ത്തനം നടത്തുന്നു എന്നരീതിയിലുള്ള പ്രസ്താവന; ടിക്കാറാം മീണയ്‌ക്കെതിരെ എന്‍എസ്എസിന്റെ വക്കീല്‍ നോട്ടീസ്

single-img
22 October 2019

ചങ്ങനാശേരി: മുഖ്യതെരഞ്ഞെടുപ്പ് ഒഫീസര്‍ ടിക്കാറാം മീണയ്‌ക്കെതിരെ എന്‍എസ്എസ് വക്കീല്‍ നോട്ടീസ് അയച്ചു. എന്‍എസ്എസ് കേരളത്തില്‍ വര്‍ഗീയ പ്രവര്‍ത്തനം നടത്തുന്നുവെന്ന് ധാരണപരത്തുന്ന രീതിയിലുള്ള പ്രസ്താവന യുടെ പേരിലാണ് നോട്ടീസ്.

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരാണ് വക്കീല്‍ നോട്ടീസ് അയച്ചത്. പ്രസ്താവന പിന്‍വലിച്ച് പൊതു സമൂഹത്തിനു മുന്നില്‍ മാപ്പുപറയണമെന്നും, ഇല്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും നോട്ടീസില്‍ പറയുന്നു.

എന്‍എസ്എസ് ജാതിയുടെ അടിസ്ഥാനത്തില്‍ വോട്ടു പിടിക്കുന്നു എന്നും സമദൂരത്തില്‍ നിന്നും ശരി ദൂരത്തിലേക്ക് പോയതെന്തിനാണെന്നും ഓഫീസറുടെ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.