സംസ്ഥാനത്ത് കനത്ത മഴ; വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

single-img
22 October 2019

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ കനത്തമഴ തുടരുകയാണ്.തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളില്‍ മുഴുവന്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.എംജി യൂണിവേഴ്‌സിറ്റി ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധിയായിരിക്കും.

കനത്തെ മഴയെ തുടര്‍ന്ന് എറണാകുളം ജില്ലയില്‍ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് തുടരുന്നു.  ജില്ലയില്‍ ഇന്നും ശക്തമായ മഴയുണ്ടാകുമെന്നാ ണ് കാലാവസ്ഥ നിരീക്ഷണം കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. ഇന്നലെ മഴ ശക്തമായത് തെരഞ്ഞെടുപ്പിനെ വരെ ബാധിച്ചിരുന്നു. കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളിലെയും നഗരത്തിലെയും നിരവധി വീടുകളിലും വ്യാപാര സ്ഥാപനങ്ങ ളിലും വെള്ളം കയറി.