ബലാത്സംഗം പ്രതിരോധിക്കാന്‍ കഴിയില്ലെങ്കില്‍ ആസ്വദിക്കാം എന്ന് അര്‍ത്ഥത്തില്‍ ഹൈബി ഈഡന്‍ എംപിയുടെ ഭാര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്; വിവാദമായപ്പോള്‍ പോസ്റ്റ് മുക്കി

single-img
22 October 2019

എറണാകുളം എംപി യും കോണ്‍ഗ്രസ് നേതാവുമായ ഹൈബി ഈഡന്റെ ഭാര്യ ലിന്റ ഇന്നലെ രാത്രി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത സ്റ്റാറ്റസാണ് വിവാദമായത്. ഹൈബി ഈഡന്‍ ഐസ് ക്രീം കഴിക്കുന്ന വീഡിയോയാണ് ഷെയര്‍ ചെയ്തിരുന്നത്. ബലാത്സംഗം പ്രതിരോധിക്കാനാകുന്നില്ലെങ്കില്‍ അത് ആസ്വദിക്കുക എന്നര്‍ഥം വരുന്ന കുറിപ്പോടുകൂടിയാണ് വീഡിയോ പോസ്റ്റ് ചെയ്തത്.

കൊച്ചി വെള്ളക്കെട്ടില്‍ മുങ്ങിയ സമയത്താണ് ഇത്തരമൊരു പോസ്‌റ്റെന്നത് ശ്രദ്ധേയമാണ്. ഹൈബി ഈഡന്റെ വീട്ടിലും വെള്ളം കയറിയതിനെ തുടര്‍ന്ന് റെസ്‌ക്യൂ ബോട്ടില്‍ കുഞ്ഞിനെ രക്ഷപെടുത്തുന്ന വീഡിയോയും, ഒപ്പം സ്ഥലത്തില്ലാത്ത ഹൈബി ഈഡന്‍ ആസ്വദിച്ച് ഐസ്‌ക്രീം കഴിക്കുന്ന വീഡിയോയുമാണ് പോസ്റ്റ് ചെയ്തത്.”വിധി ബലാത്സംഗം പോലെയാണ് നിങ്ങള്‍ക്കതിനെ പ്രതിരോധിക്കാന്‍ കഴിയില്ലെങ്കില്‍ ആസ്വദിക്കാം” എന്നായിരുന്നു കുറിപ്പ്‌

പോസ്റ്റ് ചെയ്ത വീഡിയോക്ക് ഒപ്പമുള്ള കുറിപ്പ് വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ചു എങ്കിലും സ്‌ക്രീന്‍ ഷോട്ടുകളുമായി നിരവധിപ്പേരാണ് സമൂഹമാധ്യമങ്ങളില്‍ പ്രതികരിച്ചത്. ബലാത്സംഗത്തെ തമാശയായി അവതരിപ്പിക്കുന്നത് ഹീനമായ കുറ്റകൃത്യമായാണ് പരിഷ്‌കൃതസമൂഹം കാണുന്നത് എന്ന രീതിയിലാണ് പ്രതികരണങ്ങള്‍ പുറത്തുവന്നത്.

ഞാൻ ലോ കോളേജിൽ ഉള്ള കാലത്ത് അവിടെ ഉണ്ട് ഈ താരഫാര്യ. KSU ഗുണ്ടകളുടെ ആരാധനാപാത്രമായി നടക്കുന്നത് കാണുമ്പോൾ സഹതാപം തോന്നിയിരുന്നു. Hasna Shahithaഇത്രേം എഴുതിയ സ്ഥിതിക്ക് കൂടുതൽ ഒന്നും പറയാനില്ല

Posted by Shahina Nafeesa on Monday, October 21, 2019

എറണാകുളത്തുകാര്‍ എം.പിയുടെ വീട്ടില്‍ ചെന്ന് ഒറ്റ ദിവസത്തെ മഴയില്‍ വീടും നാടും മുങ്ങിയതും ജീവിതം വഴി മുട്ടിയതും പറയുന്നു….

Posted by Hasna Shahitha on Monday, October 21, 2019