വിവാഹപന്തലില്‍ നിന്ന് വധു ഒളിച്ചോടി; കാണാനില്ലെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു

single-img
22 October 2019

കോഴിക്കോട്: വിവാഹം കഴിഞ്ഞ് ഓഡിറ്റോറിയത്തില്‍ നിന്നും വധു ഒളിച്ചോടി. കോഴിക്കോട് നഗരത്തിലെ ഓഡിറ്റോറിയ ത്തിലാണ് സംഭവം നടന്നത്. യുവതിയെ കാണാനില്ലെന്ന് കാണിച്ച് വധുവിന്റെ അച്ഛന്‍ പൊലീസില്‍ പരാതി നല്‍കി.

ഓഡിറ്റോറിയത്തിലാണ് വിവാഹം നടന്നത്. വിവാഹസദ്യയും കഴിഞ്ഞ് സത്കാരത്തിന് വസ്ത്രം മാറാന്‍ പോയ വധു ആള്‍ക്കൂട്ടത്തില്‍ നിന്ന് സുഹൃത്തായ യുവതിയെയും ഒപ്പം കൂട്ടി കടന്നുകളയുകയായിരുന്നു.ഇരുവീട്ടുകാരും വധുവിനെ കാണാതെ അന്വേഷിച്ചു .ഒടുവില്‍ ഓഡിറ്റോറിയത്തിലെ സിസിടിവി ക്യാമറ പരിശോധിച്ചു. അതില്‍ വധു ഒരു യുവതിക്കൊപ്പം കാറില്‍ കയറുന്നതായി കണ്ടെത്തി. പൊക്കുന്ന് സ്വദേശിയുടെ കാറിലാണ് യുവതി കയറിയതെന്നാണ് വിവരം.

പെണ്‍കുട്ടിയുടെ അച്ഛന്റെ വീട് പൊക്കുന്നിലാണ്. പ്രദേശത്തെ കടയില്‍ യുവതി ആറു വര്‍ഷത്തോളം ജോലി ചെയ്തിരുന്നു.സംഭവത്തില്‍ കാണാനില്ലെന്ന പരാതിയില്‍ കസബ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.