ബെനെല്ലി ഇന്ത്യ അവതരിപ്പിക്കുന്നു റെട്രോ ക്‌ളാസിക് ഇം‌പീരിയൽ 400; വില 1.69 ലക്ഷം രൂപ മാത്രം

single-img
22 October 2019

ഹൈദരാബാദ്: ക്‌ളാസ്സിക് ബൈക്ക് മേഖലയിൽ വലിയൊരു നേട്ടം ലക്‌ഷ്യം വച്ചു കൊണ്ട്, ഇറ്റാലിയൻ സൂപ്പർ ബൈക്ക് നിർമാതാക്കളായ ബെനെല്ലി, തങ്ങളുടെ ഏറ്റവും പുതിയ ആനുകാലിക മാതൃകയായ – ഇം‌പീരിയൽ 400 കേവലം 1.69 ലക്ഷത്തിന് ഇന്ത്യൻ വിപണിയിൽ എത്തിച്ചിരിക്കുന്നു. (എക്സ്-ഷോറൂം, ഇന്ത്യ).

സ്വതന്ത്ര വ്യക്തിത്വങ്ങൾക്കായുള്ള ഈ ക്‌ളാസ്സിക് ബൈക്ക് പിസാറോ അടിസ്ഥാനമാക്കിയുള്ള ബ്രാൻഡുകളുടെ പാരമ്പര്യത്തെ അനുസ്മരിപ്പിക്കുന്നതാണ്. ബെനെല്ലി ഇം‌പീരിയൽ 400, 1950 ളിൽ ഉത്പാദിപ്പിച്ചിരുന്ന ചരിത്ര മാതൃകയായ ബെനെല്ലി -മോട്ടോബി റെയ്ഞ്ചിന്റെ പുനരാവിഷ്കാരമാണ്. ആധികാരികവും വിശ്വാസ്യയോഗ്യമായ ബൈക്ക് ഇന്ന് മനോഹരമായ റെട്രോ മോട്ടോർസൈക്കിളിൽ അതിന്റെ സാരാംശം കണ്ടെത്തുന്നു.

ഉപഭോക്താക്കൾക്ക് ഏറ്റവും അടുത്തുള്ള ബെനെല്ലി ഇന്ത്യ ഡീലർഷിപ് സന്ദർശിക്കുന്നത് വഴി അല്ലെങ്കിൽ india.benelli.cormor സന്ദർശിച്ചു കൊണ്ട് ബെനെല്ലി ഇം‌പീരിയൽ രൂപ.4,000 ത്തിനു ബുക്ക് ചെയ്യാവുന്നതാണ്.

ഇം‌പീരിയൽ 400 നായി ബെസ്റ്റ് ഇൻ ക്‌ളാസ് 3 വർഷ അൺലിമിറ്റഡ് കിലോമീറ്റർ വാറന്റിയും സ്റ്റാൻഡേർഡ്* ആയി ബെനെല്ലി ഇന്ത്യ വാഗ്ദാനം ചെയ്യുന്നു.

ബെനെല്ലി ഇം‌പീരിയൽ 400 ന് ആദ്യ 2 വർഷത്തിനായി കോമ്പ്ലിമെന്ററി സേവനങ്ങളും നൽകപ്പെടുന്നു. വില്പനക്ക് ശേഷമുള്ള സുഗമമായ പ്രവർത്തനാനുഭവത്തിനായി വരുന്ന ആഴ്ചകളിൽ ഇമ്പേരിയൽ 400 ന് ആനുവൽ മെയിന്റനൻസ് കോൺട്രാക്ടുകൾ ഏർപ്പെടുത്തുന്നതിന് കമ്പനി ആസൂത്രണം ചെയ്യുന്നു.

ബെനെല്ലി ഇം‌പീരിയൽ‌ 400 മൂന്നു നിറങ്ങളിൽ ലഭ്യമാണ് – ചുവപ്പ്, വെള്ളി കൂടാതെ കറുപ്പ്

“ബെനെല്ലിയുടെ ഇന്ത്യയോടുള്ള പ്രതിബദ്ധത പ്രകടമാക്കുന്ന വ്യത്യസ്തങ്ങളായ മോഡലുകളുടെ ഒരു ശ്രേണി തന്നെ കഴിഞ്ഞ രണ്ടു മാസങ്ങളിലായി ഇന്ത്യൻ വിപണിയിൽ എത്തിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾ വളരെയധികം സന്തുഷ്ടരാണ്. ഇം‌പീരിയൽ‌ 400 സമാരംഭിച്ചുകൊണ്ട് ഞങ്ങൾ‌ ഈ വിഭാഗത്തിൽ‌ വലിയ പന്തയം വെക്കുന്നു, കൂടാതെ വരാനിരിക്കുന്ന അസംഖ്യം ഡീലർഷിപ് ലോഞ്ചുകൾ വഴി വിപണിയുടെ ഗണ്യമായ ഒരു ഭാഗം പിടിച്ചടക്കുമെന്നു ഉറച്ചു വിശ്വസിക്കുകയും ചെയ്യുന്നു.

ഇത് ഇം‌പീരിയൽ‌ 400 ഉം ഞങ്ങളുടെ സേവനങ്ങളും എല്ലാ റൈഡർമാരുടെയും കൈയ്യെത്താവുന്ന ദൂരത്താണെന്ന് ഉറപ്പു വരുത്തുകയും ചെയ്യുന്നു.” ബെനെല്ലി ഇം‌പീരിയൽ‌ 400 ന്റെ സംരഭത്തെ കുറിച്ച്, ബെനെല്ലി ഇന്ത്യ മാനേജിങ് ഡയറക്ടറായ ശ്രീ.വികാസ് ഛബക്ക് പരാമർശിച്ചു.

ഇം‌പീരിയൽ‌ 400 ൽ ഏറ്റവും പുതിയ എസ് ഒ എച്ച് സി; ഇലക്ട്രോണിക്‌ ഫ്യൂൽ ഇഞ്ചെക്ഷനോട് കൂടിയ സിംഗിൾ സിലിണ്ടർ ഫോർ സ്ട്രോക്ക്, എയർ കൂൾഡ് BS4 എഞ്ചിൻ ഉണ്ട്.ഇതിൽ ഉല്പാദിപ്പിക്കപ്പെടുന്ന പവർ 21PS @5500rpm , 29Nm @ 4500rpm ടോർക്ക് ഔട്ട്പുട്ടോടു കൂടിയാണ്.

ഓടിക്കുന്നതിനും കൈകാര്യം ചെയ്യുന്നതും എളുപ്പമാക്കുന്നതിനായി ഇം‌പീരിയൽ‌ 400 ന് ഏറ്റവും ചെറുതും ഈട് നിൽക്കുന്നതുമായ ഡബിൾ ക്രാഡിൽ ഫ്രെയിം ആണുള്ളത്. മുൻഭാഗത്ത് 41 മിമി ടെലിസ്കോപിക് ഫോർക്കും പിൻഭാഗത്തും ക്രമീകരിക്കാനാകുന്ന ഷോക്ക് അബ്സോർബറുകളും ഉണ്ടായിരിക്കുന്നതാണ്.

ക്രോം ഇൻസേർട്ടുകൾ ഉപയോഗിച്ച് കറുത്ത നിറത്തിൽ പൂർത്തിയാക്കിയ എക്‌സ്‌ഹോസ്റ്റിന്റെ രൂപകൽപ്പന, ഈ പുതിയ ബെനെല്ലി മോട്ടോർസൈക്കിളിന്റെ വിന്റേജ് ശൈലിക്ക് പ്രാധാന്യം നൽകുന്നു, ഇത് മുൻഭാഗത്തെ വൃത്താകൃതിയുള്ള ഹെഡ്‌ലൈറ്റ്, പ്രത്യേകിച്ചും റെട്രോ കൂടാതെ ടിയർഡ്രോപ് ടാങ്ക് എന്നിവയെ ശക്തിപ്പെടുത്തി. മോട്ടോർ സൈക്കിളിന്റെ യഥാർത്ഥ സത്ത വെളിവാക്കുന്നു.

ഈ ക്‌ളാസിക്ക് ബൈക്കിന് മുൻപിൽ ഇരട്ട പിസ്റ്റൺ ഫ്‌ളോട്ടിങ് കാലിപ്പർ 300 മിമി ഡിസ്‌ക്കും പിറകിൽ സിംഗിൾപിസ്റ്റൺ കാലിപ്പറിനൊപ്പം 240 മിമി ഡിസ്‌ക്കും, ഡ്യൂവൽ ചാനൽ ABS ഉം ഉൾപ്പെടുത്തിയിരിക്കുന്നത്, കാര്യക്ഷമവും തുല്യവുമായ ബ്രെക്കിങ് സംവിധാനം ഉറപ്പു വരുത്തുന്നു. നീണ്ട റിമ്മുകൾക്ക് വ്യത്യസ്ത വ്യാസങ്ങളാണുള്ളത്. മുൻഭാഗത്തെ 19″ ഉം, പിറകിൽ 18″ ഉം യഥാക്രമം 110/90,130/80 എന്നിങ്ങനെയുള്ള സെക്ഷൻ ട്യൂബെഡ് ടയറുകളും ഉറപ്പിച്ചിരിക്കുന്നു.