തമിഴ് ചിത്രം ‘ആദിത്യ വര്‍മ്മ’; ട്രെയ്‌ലര്‍ റിലീസ് ചെയ്തു

single-img
22 October 2019

തമിഴ് ചിത്രം ‘ആദിത്യ വര്‍മ്മ’ യുടെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. തമിഴകത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ ചിയാന്‍ വിക്രമിന്റെ മകന്‍ ധ്രുവ് വിക്രം ആണ് ചിത്രത്തില്‍ നായകനായെത്തുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു.

വിജയ് ദേവരക്കൊണ്ട നായകനായെത്തിയ തെലുങ്ക് ചിത്രം ‘അര്‍ജ്ജുന്‍ റെഡ്ഡി’യുടെ റീമേക്കാണ് ‘ആദിത്യ വര്‍മ്മ’. ഗിരീശായ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബനിത സന്ധുവാണ് നായിക. പ്രിയ ആനന്ദും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു. ഇ4 എന്റര്‍ടെയ്ന്‍മെന്റാണ് നിര്‍മ്മാണം.