മഞ്ചേശ്വരത്ത് കളളവോട്ട് ചെയ്യാന്‍ ശ്രമിച്ച യുവതി പിടിയില്‍

single-img
21 October 2019

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പില്‍ കളളവോട്ട് ചെയ്യാന്‍ ശ്രമിച്ച യുവതി പിടിയില്‍. 42ാം നമ്ബര്‍ ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ നബീസ എന്ന യുവതിയെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. അവര്‍ക്ക് ഈ ബൂത്തില്‍ വോട്ടില്ല. നബീസ എന്ന പേരിലുള്ള മറ്റൊരാളുടെ വോട്ട് ചെയ്യുന്നതിനാണ് ഇവര്‍ വന്നതെന്നാണ് സൂചന.

പ്രിസൈഡിംഗ് ഓഫീസറുടെ പരാതിയെ തുടര്‍ന്നാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ലീപ്പുമായി ആണ് ഇവര്‍ ബൂത്തില്‍ എത്തിയത്. ഇവരുടെ രാഷ്ട്രീയ പശ്ചാത്തലം പരിശോധിച്ചു വരികയാണ്.