സംസ്ഥാനത്ത് കനത്ത മഴ; എറണാകുളത്ത് വോട്ടെടുപ്പിനെ ബാധിക്കാന്‍ സാധ്യത, ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

single-img
21 October 2019
Asphalt road.

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു.ഉപതെരഞ്ഞെടുപ്പു നടക്കുന്ന മണ്ഡലങ്ങളില്‍ മഴ കാരണം പോളിംങ് ശതമാനം കുറഞ്ഞിരിക്കു കയാണ്. മഞ്ചേശ്വരം ഒഴികെയുള്ള മണ്ഡലങ്ങളില്‍ കനത്തമഴ യാണ് ലഭിക്കുന്നത്. എറണാകുളം മണ്ഡലത്തില്‍ മഴയെത്തുടര്‍ന്ന് പോളിംഗ് ബൂത്തുകള്‍ മാറ്റി സ്ഥാപിച്ചു.

എറണാകുളം മണ്ഡലത്തില്‍ മണ്ഡലത്തില്‍ നിലവില്‍ വോട്ടെടുപ്പ് മാറ്റി വയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വ്യക്തമാക്കി. സാഹചര്യത്തെക്കുറിച്ച് കളക്ടറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

കൊച്ചിയലെ മിക്ക റോഡുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കയാണ്.പലയിടത്തും ഗതാഗതം സ്തംഭിച്ചു.റെയില്‍വേ ട്രാക്കുകളില്‍ വെള്ളം കയറിയതിനാല്‍ ട്രയിന്‍ ഗതാഗതവും തടസപ്പെട്ടു.

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ശക്തമായ മഴ തുടരുകയാണ്. കാറ്റിന്റെ വേഗത വര്‍ധിച്ചതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകതുതെന്ന് വിലക്കിയിട്ടുണ്ട്. ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി