പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം നവംബര്‍18 മുതല്‍ തുടങ്ങും

single-img
21 October 2019

ഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം നവംബര്‍ 18 മുതല്‍ തുടങ്ങും.ഡിസംബര്‍ 13 വരെ സമ്മേളനം തുടരും.
പാര്‍ലമെന്‍ററി കാര്യ മന്ത്രാലയമാണ് ഈ വിവരം ഇരുസഭകളുടെയും സെക്രട്ടേറിയേറ്റുകളെ അറിയിച്ചത്.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ സമ്മേളനം നേരത്തെ അവസാനിക്കും. സാധാരണ ജനുവരി ആദ്യ ആഴ്ചയില്‍ ആണ് സമ്മേളനം അവസാനിച്ചിരുന്നത്‌

ജമ്മു കശ്മീര്‍, സാമ്പത്തിക മാന്ദ്യം, കാര്‍ശിക മേഖല, ബാങ്കിംഗ് സെക്ടര്‍, പൗരത്വ രജിസ്റ്റര്‍ തുടങ്ങി നിരവധി വിഷയങ്ങളാണ് സര്‍ക്കാരിനു മുന്‍പില്‍ ചര്‍ച്ചകള്‍ക്കുള്ളത്. ഈ വിഷയങ്ങളില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ചൂടേറിയ ചര്‍ച്ചകള്‍ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.