ഐഎസ്എല്‍; ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ ജയവുമായി ബ്ലാസ്റ്റേഴ്‌സ്‌

single-img
21 October 2019

കൊച്ചി: ഐഎസ്എല്‍ സീസണിലെ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ ജയവുമായി കേരളാ ബ്ലാസ്റ്റേഴ്‌സ്. ഒന്നിലെതിരെ രണ്ടു ഗോളുകള്‍ക്ക് എടികെയെ തോല്‍പ്പിച്ചാണ് ബ്ലാസ്റ്റേഴ്‌സ് വിജയം നേടിയത്. കൊച്ചിയിലായിരുന്നു ആദ്യ മത്സരം നടന്നത്.

ക്യാപ്റ്റന്‍ ഓഗ്‌ബെച്ചെയാണ് ബ്ലാസ്‌റ്റേഴ്‌സിനായി രണ്ടു ഗോളുകളും നേടിയത്. ആദ്യ പകുതിയില്‍ തന്നെ കളിയിലെ മൂന്നു ഗോളുകളും പിറന്നു. ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യഗോള്‍ പെനാല്‍റ്റിയിലൂടെയാണ് നേടിയത്. കഴിഞ്ഞ സീസണിലും ബ്ലാസ്റ്റേഴ്‌സ് എടികെയെ ഉദ്ഘാടനമത്സരത്തില്‍ തോല്‍പ്പിച്ചിരുന്നു.