ഭാര്യയെ ഇരുമ്പ് കമ്പികൊണ്ട് അടിച്ചുവീഴ്ത്തി കനാലില്‍ തള്ളി; ഭര്‍ത്താവിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു

single-img
21 October 2019

വാക്കുതര്‍ക്കത്തിന്റെ അവസാനം ഭാര്യയെ ഇരുമ്പ് കമ്പികൊണ്ടടിച്ചു വീഴ്ത്തി യുവാവ് തൊട്ടടുത്ത കനാലില്‍ തള്ളി. ഹരിയാനയിലെ കുരുക്ഷേത്രയിലായിരുന്നു സംഭവം. അടികൊണ്ടപ്പോൾ ബോധം കെട്ടുകിടന്ന ഭാര്യയെ യുവാവ് എടുത്ത് തൊട്ടടുത്ത കനാലില്‍ തള്ളുകയായിരുന്നു.

ഇന്നലെ കിര്‍മാച്ചിലെ കനാലില്‍ യുവതി വീണുകിടക്കുന്നത് കണ്ട നാട്ടുകാര്‍ യുവതിയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ച ശേഷം പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

ചികിത്സയ്ക്ക് ശേഷം യുവതിക്ക് ബോധം വന്നപ്പോൾ പോലീസെത്തി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക ശ്രമം പുറത്തറിയുന്നത്. തന്റെ ഭര്‍ത്താവ് തന്നെ കൊല്ലാന്‍ ശ്രമിച്ചെന്ന് യുവതി പോലീസിന് മൊഴി നല്‍കി. യുവതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഭര്‍ത്താവിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.

സംഭവത്തെ തുടർന്ന് ഒളിവില്‍ പോയ പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിന് ഇരയായ യുവതി അപകടനില തരണം ചെയ്തെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.