അലഞ്ഞു നടക്കുന്ന പശുക്കള്‍ മാംസഭുക്കുകളായി മാറിയെന്ന് ബിജെപി മന്ത്രി

single-img
21 October 2019

പനാജി: അലഞ്ഞുതിരിഞ്ഞു നടക്കുന്ന പശുക്കള്‍ മാംസാംഹാരം അന്വേഷിച്ച് നടക്കുകയാണെന്ന് ബിജെപി മന്ത്രി. ഗോവയിലെ മാലിന്യസംസ്‌കരണ വകുപ്പു മന്ത്രി മൈക്കിള്‍ ലോബോയാണ് പശുക്കളക്കുറിച്ച് ഈ പരാമര്‍ശവുമായെത്തിയത്. മുന്‍പ് സസ്യഭുക്കുകളായിരുന്ന പശുക്കളെല്ലാം ഇപ്പോള്‍ മാംസാഹാരം തേടി അലയുകയാണെന്ന് ലോബോ പറഞ്ഞു.

ഗോവയില്‍ അലഞ്ഞുതിരിഞ്ഞു നടന്ന പശുക്കളെ ഗോശാലയിലെത്തിച്ചു. എന്നാല്‍ പശുക്കള്‍ സസ്യാഹാരം കഴിക്കാന്‍ കൂട്ടാക്കിയില്ല. കോഴിയുടെ അവശിഷ്ടവും മത്സ്യം വറുത്തതുമെല്ലാമാണ് ഇപ്പോള്‍ പശുക്കളുടെ ഇഷ്ടഭക്ഷണം, മന്ത്രി പറഞ്ഞു. ഈ പശുക്കളെ തരിച്ച് സസ്യഭുക്കുകളാക്കാന്‍ മൃഗ ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായി ലോബോ അറിയിച്ചു.