ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ മത്സരിക്കാൻ മലയാളത്തില്‍ നിന്ന് ‘ഉയരെ’

single-img
21 October 2019

ഗോവയിൽ നടക്കുന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ മലയാളത്തില്‍ നിന്ന് ഉയരെയും. നവാഗത സംവിധായകന്‍ തയ്യാറാക്കിയ ചിത്രത്തിനുള്ള പുരസ്‌കാരത്തിനാണ് ഉയരെ പരിഗണിക്കപ്പെടുക. മേളയിൽ ഈ വിഭാഗത്തിൽ അല്‍ജേറിയന്‍ സിനിമ എണ്‍ബൌ ലെയ്ല, കൊറിയന്‍ സിനിമ റൊമാംഗ്, റൊമാനിന സിനിമ മോണ്‍സ്റ്റേഴ്സ്, അമേരിക്കൻ സിനിമ മൈ നേയിം ഈസ് സാറ, ക്ലീയോഎന്നിവയാണ് ഉള്ളത്.

ഇന്ത്യയില്‍ നിന്നും ‘ഹെല്ലാരോ’ എന്ന സിനിമയും മത്സരത്തിനുണ്ട്. ഗോവൻ മേള അടുത്തമാസം 20 മുതല്‍ 28 വരെയാണ് നടക്കുക. കേരളത്തിൽ പ്രേക്ഷക സ്വീകാര്യതയും നിരൂപകപ്രശംസയും ഒരുപോലെ നേടിയ ചിത്രമായിരുന്നു നവാഗതനായ മനു അശോകന്‍ സംവിധാനം ചെയ്ത ഉയരെ.

മികച്ച നവാഗത പുരസ്‌കാരം ,രജത മയൂരവും പ്രശസ്തിപത്രവും 10,000,00 രൂപയുടെ ക്യാഷ് അവാര്‍ഡും ഉള്‍പ്പെടുന്നതാണ് അംഗീകാരം . ഇക്കുറി ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍, ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ജേതാവ് അമിതാഭ് ബച്ചന്റെ തെരഞ്ഞെടുക്കപ്പെട്ട എട്ട് സിനിമകളും പ്രദര്‍ശിപ്പിക്കുന്നുണ്ട്.