മഹാരാഷ്ട്രാ ഹരിയാനാ തെരഞ്ഞെടുപ്പുകളില്‍ വോട്ടുചെയ്യാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്ത് അമിത് ഷാ

single-img
21 October 2019

ഡല്‍ഹി: മഹാരാഷ്ട്രാ ഹരിയാനാ തെരഞ്ഞെടുപ്പുകളില്‍ ഇന്ന് നടക്കുന്ന വോട്ടെടുപ്പില്‍ വോട്ടു രേഖപ്പെടുത്താന്‍ ജനങ്ങളോട് ആഹ്വാനം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.ശക്തമായ സര്‍ക്കാരിനെ തെരഞ്ഞെടുക്കാന്‍ മഹാരാഷ്ട്രയിലെ സഹോദരങ്ങള്‍ വോട്ടുചെയ്യണമെന്ന് അമിത് ഷാ അഭ്യര്‍ഥിച്ചു.

ഹരിയാനയിലെ വികസനത്തെ തടസ്സപ്പെടുത്തുന്ന ജാതി വാദവും കുടുംബവാഴ്ചയും മറികടക്കാന്‍, വികസനം കൊണ്ടുവരാന്‍ കഴിവുള്ള സര്‍ക്കാരിന് വോട്ടു ചെയ്യണമെന്നായിരുന്നു ഹരിയാനയിലെ ജനങ്ങളോടുള്ള ഷായുടെ ആഹ്വാനം. ട്വിറ്ററിലൂടെയാണ് അമിത് ഷാ ജനങ്ങളോട് വോട്ടുചെയ്യാന്‍ ആഹ്വാനം ചെയ്തത്.