വിഡി സവര്‍ക്കറെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിങ് വി

single-img
21 October 2019

ഡല്‍ഹി: വി ഡി സവര്‍ക്കര്‍ക്ക് ഭാരത രത്‌ന നല്‍കുമെന്ന ബിജെപി പ്രഖ്യാപനം വിവാദമുയര്‍ത്തിയിരിക്കുകയാണ്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ അതിനെതിരെ രംഗത്തു വരികയും ചെയ്തു. ഈ സാഹചര്യത്തില്‍ സവര്‍ക്കറെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവായ അഭിഷേക് സിങ് വി. സ്വാതന്ത്രിയ സമര പോരാളിയായ സവര്‍ക്കര്‍ ശ്രേഷ്ഠനായ മനുഷ്യനെന്നാണ് സിങ് വി പറഞ്ഞിരിക്കുന്നത്.

‘ഞാന്‍ വ്യക്തിപരമായി സവര്‍ക്കറുടെ പ്രത്യയശാസ്ത്രത്തോട് യോജിക്കുന്നില്ല. എന്നാല്‍ അദ്ദേഹം നമ്മുടെ സ്വാതന്ത്ര്യസമരത്തിലും ദലിത് അവകാശ പോരാട്ടത്തിലും പങ്കെടുക്കുകയും രാജ്യത്തിന് വേണ്ടി ജയിലില്‍ പോകുകയും ചെയ്ത വ്യക്തിയാണെന്ന വസ്തുത തള്ളിക്കളയാനാവില്ല’ അഭിഷേക് സിങ്‌വി ട്വിറ്ററില്‍ കുറിച്ചു.

നിരവധിപ്പേരാണ് ഇതോടെ സിങ് വി ക്ക് നേരെ വിമര്‍ശനവുമായെ ത്തിയത്. സിങ് വിയും അര്‍എസ്എസിലേക്കാണോ എന്നതാണ് വിമര്‍ശകരുയര്‍ത്തുന്ന പ്രധാന ചോദ്യം. ലജ്ജാകരമായ പ്രസ്താവന യെന്നും ചിലര്‍ പ്രതികരിച്ചു.