ഡോണ്‍ ബ്രാഡ്‌മാന്‍റെ 71 വര്‍ഷം പഴക്കമുള്ള ബാറ്റിംഗ് റെക്കോര്‍ഡ് തകര്‍ത്ത് രോഹിത് ശര്‍മ
ദക്ഷിണാഫ്രിക്കക്കെതിരെയുള്ള റാഞ്ചി ടെസ്റ്റില്‍ ഇരട്ട സെഞ്ചുറി പൂര്‍ത്തിയാക്കിയ രോഹിത് മറികടന്നത് സാക്ഷാല്‍ ഡോണ്‍ ബ്രാഡ്‌മാന്‍റെ പേരില്‍ 71 വര്‍ഷം പഴക്കമുള്ള ബാറ്റിംഗ് റെക്കോര്‍ഡ് കൂടിയാണ്. ഏതൊരു രാജ്യത്തെയും കളിക്കാരന്റെ ഹോം ടെസ്റ്റിലുള്ള ഏറ്റവും ഉയര്‍ന്ന ശരാശരി എന്ന റെക്കോര്‍ഡിലാണ് ബ്രാഡ്‌മാനെ രോഹിത് പിന്തള്ളിയത്.
ക്രിക്കറ്റ് ഇതിഹാസമായ ബ്രാഡ്‌മാന് 98.22 ആണ് ശരാശരി. എന്നാല്‍ രോഹിത് ഇന്നത്തെ ഇരട്ട സെഞ്ചുറി ഇന്നിംഗ്‌സോടെ 99.84 ആയി ആവറേജ് വര്‍ദ്ധിപ്പിച്ചു. ഹോം മത്സരങ്ങളില്‍ കുറഞ്ഞത് 10 ടെസ്റ്റുകളെങ്കിലും കളിച്ച താരങ്ങളെയാണ് ഈ കണക്കില്‍ പരിഗണിച്ചിരിക്കുന്നത്. നിലവില്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍(19) നേടുന്ന താരമെന്ന നേട്ടം രോഹിത് കഴിഞ്ഞ ദിവസം സ്വന്തമാക്കിയിരുന്നു.
സ്വന്തം രാജ്യത്ത് നടന്ന ടെസ്റ്റുകളില്‍ 18 ഇന്നിംഗ്‌സുകളില്‍നിന്നായി 1298 റണ്‍സാണ് രോഹിത് ശര്‍മ്മ അടിച്ചെടുത്തത്. ഇതില്‍ ആറ് സെഞ്ചുറികളും അഞ്ച് അര്‍ദ്ധ സെഞ്ചുറികളും ഉള്‍പ്പെടും.