ഏത് ബട്ടണില്‍ അമര്‍ത്തിയാലും വോട്ട് ബിജെപിക്ക് ലഭിക്കും; ഇവിഎമ്മിൽ തിരിമറി നടത്തിയിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് ബിജെപി സ്ഥാനാര്‍ത്ഥി

single-img
20 October 2019

തെരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ താന്‍ അട്ടിമറി നടത്തിയിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് ഹരിയാനയിലെ ബിജെപി സ്ഥാനാര്‍ത്ഥി. അടുത്ത സമയങ്ങളിൽ പുറത്ത് വന്ന ഒരു വീഡിയോയിലാണ് ഹരിയാനയിലെ അസന്ത് മണ്ഡലത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥി ബക്ഷിക് വിര്‍ക് യന്ത്രത്തില്‍ താന്‍ അട്ടിമറി നടത്തിയിട്ടുണ്ടെന്ന് പറയുന്നത്.

വോട്ടർമാർയന്ത്രത്തിലെ ഏത് ബട്ടണില്‍ അമര്‍ത്തിയാലും വോട്ട് മുഴുവന്‍ ബിജെപിക്ക് ലഭിക്കുമെന്ന് തന്റെ അണികളോട് ബക്ഷിക് വിര്‍ക് പറയുന്നതാണ് വീഡിയോയില്‍ കാണുന്നത്. ഇത് സാധിക്കുന്നതിലൂടെ ആരൊക്കെ ആര്‍ക്കാണ് വോട്ട് ചെയ്‌തെന്ന് താന്‍ അറിയുമെന്നും ബക്ഷിക് അണികളോട് പറയുന്നു.

അതേസമയം, സ്ഥാനാർത്ഥിയുടെ നടപടിയില്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ വിനയ് പ്രതാപ് സിംഗ് പറഞ്ഞു. വിവാദമായ വീഡിയോ മുന്‍ എംപിയുംകോണ്‍ഗ്രസ് നേതാവുമായ ദീപേന്ദര്‍ സിങ് ഹൂഡ ട്വീറ്റ് ചെയ്തു.