നീ അഭിനയിക്കാന്‍ പഠിച്ചുവല്ലേ ?; സാന്‍ഡ് കി ആങ്ക് കണ്ട് അമ്മ ചോദിച്ച ചോദ്യം, സന്തോഷം പങ്കുവച്ച് തപ്‌സി പന്നു

single-img
19 October 2019

തപ്‌സി പന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് സാന്‍ഡ് കി ആങ്ക്. ഷാര്‍പ്പ് ഷൂട്ടറായ ചന്ദ്രോ എന്ന കഥാപാത്രമായാണ് തപ്‌സി എത്തുന്നത്. ചിത്രം കണ്ട തന്റെ അമ്മയുടെ പ്രതികരണം എന്തായിരുന്നുവെന്ന് സന്തോഷത്തോടെ പങ്കുവച്ചിരിക്കുകയാണ് താരമിപ്പോള്‍.

‘അമ്മയ്ക്കൊപ്പം ഞാന്‍ സിനിമ കണ്ടു. ചിത്രം കണ്ടതിന് ശേഷം അമ്മ പറഞ്ഞത് നീ അഭിനയിക്കാന്‍ ഒക്കെ പഠിച്ചുവല്ലേ എന്നാണ്. വളരെ കുറച്ച് മാത്രം വാക്കുകള്‍ ഉപയോഗിക്കുന്നവരാണ് അവര്‍. തീര്‍ച്ചയായും നിങ്ങള്‍ക്ക് എല്ലാവര്‍ക്കും നിങ്ങളുടെ അമ്മയ്ക്കൊപ്പം പോയി ഈ സിനിമ കാണാം’ എന്നാണ് തപ്സി ട്വിറ്ററില്‍ കുറിച്ചത്.