”ഗാന്ധിജിയെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയവര്‍ക്ക് ഭാരതരത്‌ന ലഭിക്കുന്നു”; സിദ്ധരാമയ്യ

single-img
19 October 2019

ബംഗലൂരു: വിഡി സവര്‍ക്കറെ കൊലപാതകിയെന്ന് വിഷേഷിപ്പിച്ച് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ.സവര്‍ക്കര്‍ക്ക് ഭാരത രത്‌ന നല്‍കുമെന്ന ബിജെപി വാഗ്ദാനത്തെയാണ് വിമര്‍ശിച്ചത്. ഗാന്ധിജിയെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയവര്‍ക്കാണ് ഭാരത രത്‌ന ലഭിക്കുന്നതെന്ന് സിദ്ധരാമയ്യ പറഞ്ഞു.

”മഹാത്മാഗാന്ധിയെ വധിച്ച കേസിലെ പ്രതികളിലൊരാളാണ് വി ഡി സവര്‍ക്കര്‍. തെളിവുകളുടെ അഭാവം മൂലമാണ് സവര്‍ക്കറെ വെറുതെവിട്ടത്. ഇപ്പോളിതാ ഗാന്ധിയുടെ കൊലപാതകിക്ക് ഭാരതരത്‌നയും നല്‍കുന്നു അതുകൊണ്ടാണ് അരോ പറഞ്ഞത് നാഥുറാം ഗോഡ്‌സെയ്ക്ക് ഭാരത രത്‌ന നല്‍കൂയെന്ന്”. സിദ്ധരാമയ്യ പറഞ്ഞു.

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയെയും സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി.ജീഎസ്ടി നടപ്പാക്കിയതിലെ അപാകതയാണ് സമ്പദ് വ്യവസ്ഥയുടെ പ്രതിസന്ധിക്ക് കാരണമെന്ന് സിദ്ധാരാമയ്യ പറഞ്ഞു.