ഷാര്‍ജയില്‍ ഡസര്‍ട്ട് സഫാരിക്കിടയില്‍ വാഹനം മറിഞ്ഞു; മലപ്പുറം സ്വദേശികളായ രണ്ട് പേര്‍ മരിച്ചു

single-img
19 October 2019

ദുബായ്: ഷാര്‍ജയില്‍ ഡസര്‍ട്ട് സഫാരിക്കിടെ അപകടം. വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. മലപ്പുറം സ്വദേശികളായ രണ്ടുപേരാണ് മരിച്ചത്. പെരിന്തല്‍മണ്ണ സ്വദേശി ഷബാബ്, തേഞ്ഞിപ്പലം സ്വദേശി നസീം പുഴക്കല്‍ എന്നിവരാണ് മരിച്ചത്.

ദുബായില്‍ സോഫ്റ്റ് വെയര്‍ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന ഷബാബ് സന്ദര്‍ശക വിസയില്‍ എത്തിയ നസീമിനൊപ്പം ഡസര്‍ട്ട് സഫാരിക്ക് പോയതായിരുന്നു. കൂടെയുണ്ടായിരുന്ന രണ്ടു പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.