രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെക്കുറിച്ച് പ്രധാനമന്ത്രിക്ക് യാതൊരു ധാരണയുമില്ല; രാഹുല്‍ ഗാന്ധി

single-img
19 October 2019

ഹരിയാന: രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെക്കുറിച്ച് പ്രധാനമന്ത്രിക്ക് യാതൊരു ധാരണയുമില്ലെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി. ”രാജ്യത്തിന്റെ സാമ്പത്തിക നില ദിവസം ചെല്ലും തോറും മോശമായി വരികയാണ്. നീരവ് മോദി, മെഹുല്‍ ചോക്‌സി തുടങ്ങിയവര്‍ രാജ്യത്തുനിന്നും ഒളിച്ചോടുകയാണ്” രാഹുല്‍ കുറ്റപ്പെടുത്തി.

തൊഴിലില്ലായ്മ രൂക്ഷമാണ്‌. നോട്ട് നിരോധനവും ജിഎസ്ടിയും രാജ്യത്തിന്റെ സാമ്പത്തിക നില തകര്‍ത്തു. കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളുമെന്ന് പറഞ്ഞ മോദി അധികാരത്തിലെത്തിയപ്പോള്‍ വ്യവസായികളുടെ കടങ്ങളാണ് എഴുതിതള്ളിയതെന്നും രാഹുല്‍ പറഞ്ഞു. പാവപ്പെട്ടവര്‍ക്ക് ഒന്നും ലഭിച്ചില്ലെന്നും രാഹുല്‍ പറഞ്ഞു. ഹരിയാനയിലെ തെരഞ്ഞെടുപ്പു റാലിയില്‍ സംസാരിക്കുകയാ യിരുന്നു രാഹുല്‍ഗാന്ധി.