മുഖ്യാതിഥിയായല്ല, സാധാരണക്കാരനായി; മന്‍മോഹന്‍ സിംഗ് കര്‍താര്‍പുര്‍ ഇടനാഴിയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുമെന്ന് പാകിസ്താന്‍

single-img
19 October 2019

ഇന്ത്യയില്‍ നിന്നും പാകിസ്താനിലേക്കുളള തീര്‍തഥാടന പാത കര്‍താര്‍പൂര്‍ ഇടനാഴിയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നതിന് മുന്‍ പ്രധാന മന്ത്രി മന്‍മോഹന്‍സിംഗ് പാക് ക്ഷണം സ്വീകരിച്ചു. പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മന്‍മോഹന്‍ സിംഗ് അയച്ച കത്തില്‍ താന്‍ മുഖ്യാതിഥിയായിട്ടല്ല, സാധാരണവ്യക്തിയായിട്ടാണ് വരികയെന്ന് അറിയിച്ചതായും ഖുറേഷി പറഞ്ഞു.

മുന്‍പ്കര്‍താര്‍ പൂര്‍ ഇടനാഴിയുടെ ഉദ്ഘാടന ചടങ്ങിലേക്ക് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ മന്‍മോഹന്‍ സിങ്ങിനെ ഔദ്യോഗികമായി ക്ഷണിച്ചിരുന്നു. അടുത്ത മാസം 9നാണ് ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്. അതേപോലെ തന്നെ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗും കര്‍താര്‍പുര്‍ സാഹിബ് ഗുരുദ്വാരയിലേക്ക് തീര്‍ത്ഥാടനത്തിനായി പോകുന്നതില്‍ മന്‍മോഹന്‍ സിംഗിനെ പ്രതിനിധിയായി ക്ഷണിച്ചിരുന്നു.

സിഖ് മത സ്ഥാപകനായ ശ്രീ ഗുരുനാനാക്ക് ദേവ് ജിയുടെ 550ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഗുരുദ്വാര സന്ദര്‍ശിക്കുന്നതിനായാണ് സംഘം പോവുന്നത്.അതില്‍ പങ്കെടുക്കുമെന്ന് മന്‍മോഹന്‍ സിംഗ് സമ്മതിച്ചതായി ഔദ്യോഗിക വക്താവ് അറിയിച്ചു. പക്ഷെ ഇതിനെ സംബന്ധിച്ച അറിവില്ലെന്ന് മുന്‍ പ്രധാനമന്ത്രിയുടെ ഓഫീസും അറിയിച്ചു.