കമലേഷ് തിവാരിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കുടുംബം; നീതി ലഭിച്ചില്ലെങ്കില്‍ സ്വയം തീകൊളുത്തുമെന്ന് ഭാര്യ

single-img
19 October 2019

ലഖ്‌നൗ: മുൻ അഖില ഭാരത ഹിന്ദു മഹാസഭ നേതാവ് കമലേഷ് തിവാരിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കുടുംബം. കുറ്റക്കാരെ ഉടന്‍ കണ്ടെത്തി നടപടിയെടുക്കണമെന്നാണ് ആവശ്യം. ഇക്കാര്യം അവശ്യപ്പെട്ട് കമലേഷിന്റെ ഭാര്യ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി.

മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് കമലേിന്‍രെ വസതിയിലെത്തും വരെ കമലേഷിന്റെ സംസ്‌കാര ചടങ്ങുകള്‍ നടത്തുകയില്ലെന്ന്
കുടുംബാംഗങ്ങള്‍ പറഞ്ഞു. നീതി ലഭിച്ചില്ലെങ്കില്‍ സ്വയം തീകൊളുത്തുമെന്ന് കമലേഷിന്റെ ഭാര്യ പറഞ്ഞു.


മുൻ അഖില ഭാരത ഹിന്ദുമഹാസഭ നേതാവും ഹിന്ദു സമാജ് പാർട്ടിയുടെ ദേശീയ അദ്ധ്യക്ഷനുമായ കമലേഷ് തിവാരിയെ അജ്ഞാതർ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ലഖ്‌നൗവിലുള്ള വസതിയിൽ വെച്ച് അക്രമികൾ കഴുത്തറുത്ത ശേഷം ദേഹമാസകലം കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.