തിരുവനന്തപുരത്ത് അഞ്ചാം ക്ലാസുകാരിക്ക് പീഡനം; അച്ഛനും സുഹൃത്തും അറസ്റ്റില്‍

single-img
19 October 2019

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അച്ഛനും സുഹൃത്തും അറസ്റ്റില്‍. അച്ഛനും സുഹൃത്തും തന്നെ പീഡിപ്പിക്കുന്നുണ്ടെന്ന് പെണ്‍കുട്ടി സ്‌കൂള്‍ അധികൃതരെ അറിയിക്കുകയായിരുന്നു.

സ്‌കൂള്‍ അധികൃതര്‍ ശിശുക്ഷേമസമിതി പ്രവര്‍ത്തകരെ വിവരമറിയിക്കുകയായിരുന്നു. കുട്ടിയെ പിതാവ് പലതവണ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും വേണ്ട നടപടി സ്വീകരിച്ചില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. പ്രതികള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം പൊലീസ് കേസെടുത്തു.