ഡല്‍ഹിയിലെ മോഷണങ്ങളുമായി ബന്ധപ്പെട്ട് യുവദമ്പതികള്‍ അറസ്റ്റില്‍

single-img
19 October 2019

ഡല്‍ഹി: ഡല്‍ഹിയില്‍ തുടര്‍ച്ചയായി നടക്കുന്ന മോഷണങ്ങളില്‍ യുവദമ്പതികളെ അറസ്റ്റ് ചെയ്തു. സോണി മോണി എന്ന കുപ്രസിദ്ധ ഗ്യാങ്ങിലുള്ളവരാണ് അറസ്റ്റിലായത്‌. മനീഷ്, ഷബ്‌നം എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.

മോട്ടോര്‍ ബൈക്കും, സ്‌കൂട്ടിയും, സ്ത്രീകളുടെ പേഴ്‌സുകളും, മൊബൈല്‍ ഫോണുകളുമാണ് മോഷ്ടിച്ചിരുന്നത്. ഇരുവരും മയക്കുമരുന്നിന് അടിമകളാണെന്നും പൊലീസ് പറഞ്ഞു. മയക്കുമരുന്ന് വാങ്ങുവാന്‍ പണം സംഘടിപ്പിക്കാനാണ് ഇവര്‍ മോഷണം നടത്തിയിരുന്നത്.

വിപാസ് പുരിയില്‍ നടന്ന മോഷണക്കേസുമായി ബന്ധപ്പെട്ടെത്തിയ പൊലീസിന് പ്രതികളുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു എന്നാല്‍ ഇവരെ സിസിടിവി ദൃശ്യത്തില്‍ നിന്ന് തിരിച്ചറിയാനാ യില്ല. പ്രദേശത്ത് മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിച്ചിരുന്ന ഇരുവരെയും ഒരു പരാതിക്കാരന്‍ തിരിച്ചറിയുകയായിരുന്നു. പിന്നീട് അന്വേഷണസംഘത്തെ രൂപീകരിച്ച് ഇവരുടെ ചിത്രങ്ങള്‍ കൈമാറി.16 ാം തീയതിയാണ് ഇരുവരും അറസ്റ്റിലാകുന്നത്.

ഇവരില്‍ നിന്നും 10 പേഴ്‌സുകളും, അഞ്ച് മൊബൈല്‍ ഫോണുകളും,ഒരു ബൈക്കും, സകൂട്ടിയും,ഒരു ലക്ഷം രൂപയും, പൊലീസ് പിടിച്ചെടുത്തു. ഡല്‍ഹിയിലും പരിസരപ്രദേശത്തും നടന്ന നിരവധി മോഷണം, തട്ടിക്കൊണ്ടു പോകല്‍ സംഭവങ്ങളില്‍
ഇവര്‍ക്ക് പങ്കുള്ളതായി പൊലീസ് സംശയിക്കുന്നു.