ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്നവസാനിക്കും

single-img
19 October 2019

തിരുവനന്തപുരം: സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പുകളുടെ പരസ്യപ്രചാരണത്തിന് ഇന്ന് അവസാന ദിനം. തെരഞ്ഞെടുപ്പിന് ഇനി രണ്ടു ദിവസം കൂടിയാണ് ശേഷിക്കുന്നത്. മഞ്ചേശ്വരം, എറണാകുളം, അരൂര്‍, കോന്നി, വട്ടിയൂര്‍ക്കാവ് എന്നീ അഞ്ചു മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

പരസ്യപ്രചാരണത്തിന്റെ അവസാന ദിവസമായ ഇന്ന് പൊടിപാറുന്ന പ്രചരണമായിരിക്കുംമ സ്ഥാനാര്‍ഥികളുടേത്. പ്രമുഖരെ അണിനിരത്തിക്കൊണ്ടുള്ള റോഡ് ഷോകളോട് കൂടിയായിരിക്കും പ്രചരണത്തിന്റെ കലാശക്കൊട്ട് നടക്കുക.

5 മണ്ഡലങ്ങളില്‍ യുഡിഎഫ് ഏറ്റവുമധികം ജയസാധ്യത കല്‍പ്പിക്കുന്നത് എറണാകുളത്താണ്. അട്ടിമറി ജയം നേടാമെന്ന് എല്‍ഡിഎഫും കണക്കുകൂട്ടുന്നു. അതേസമയം ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫ് അട്ടിമറി ജയം നേടിയ ചരിത്രമാണ് എറണാകുളത്തിന്. ഇത്തവണയും അത് ആവര്‍ത്തിക്കുമെന്ന് എല്‍ഡിഎഫ് ന്‍റെ കണക്കുകൂട്ടല്‍.