‘ബാല’യിലെ പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തു

single-img
19 October 2019

ആയുഷ്മാന്‍ ഖുറാനെ നായകനായി എത്തുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് ബാല. ചിത്രത്തിന്റെ പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തു.

ഒരു ആക്ഷേപ ഹാസ്യ ചിത്രമാണിത്. ആത്മവിശ്വാസക്കുറവ്, തലയില്‍ മുടിയില്ലാത്തതിനാലുള്ള സാമൂഹിക സമ്മര്‍ദ്ദം എന്നിവ അനുഭവിക്കുന്ന ഒരാളുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.

അമര്‍ കൗശികിന്റെ സംവിധാനത്തിലെത്തുന്ന ചിത്രത്തില്‍ ഭൂമി പെഡ്നേക്കര്‍, യാമി ഗൗതം എന്നിവരാണ് നായികമാര്‍.
ജാവേദ് ജാഫ്രി, സൗരഭ് ശുക്ല, സീമ പഹ്വ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. 2019 നവംബര്‍ 7 ന് ചിത്രം പ്രദര്‍ശനത്തിന് എത്തും.