സവര്‍ക്കറെ ഇന്ധിരാഗാന്ധി ആദരിച്ചിരുന്നുവെന്ന് സവര്‍ക്കറുടെ കൊച്ചുമകന്‍

single-img
18 October 2019

ഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇന്ധിരാഗാന്ധി സവര്‍ക്കറെ ആദരിച്ചിരുന്നുവെന്നവകാശപ്പെട്ട് സവര്‍ക്കറുടെ കൊച്ചുമകന്‍. വി ഡി സവര്‍ക്കറുടെ കൊച്ചുമകനായ രഞ്ജീത് സവര്‍ക്കറാണ് അവകാശവാദവുമായി രംഗത്തു വന്നിരിക്കുന്നത്.

”ഇന്ദിരാഗാന്ധി പ്രവര്‍ത്തിച്ചതെല്ലാം നെഹ്‌റുവിന്റെയും ഗാന്ധിയുടെയും തത്വങ്ങള്‍ക്ക് എതിരായാണ്. അവര്‍ പാക്കിസ്ഥാനെ മുട്ടുകുത്തിച്ചു. സൈന്യത്തേയും വിദേശബന്ധത്തെയും ശക്തിപ്പെടുത്തി ഇന്ധിരാഗാന്ധി സവര്‍ക്കറുടെ അനുയായി ആയിരുന്നവെന്ന് ഉറച്ചുവിശ്വസിക്കുന്നു.” രഞ്ജീത് സവര്‍ക്കര്‍ പറഞ്ഞു.

സവര്‍ക്കര്‍ക്ക് ഭാരത രത്‌ന നല്‍കുമെന്ന ബിജെപി പ്രഖ്യാപനത്തെ എതിര്‍ത്ത അസദുദീന്‍ ഒവൈസിയെയും രഞ്ജീത് വിമര്‍ശിച്ചു. സവര്‍ക്കരേക്കാള്‍ മതേതരവാദിയായ ഒരു മനുഷ്യനെ നിങ്ങള്‍ക്ക് കാണാനാകില്ലെന്നും രഞ്ജീത് സിങ് കൂട്ടിച്ചേര്‍ത്തു.