കുതിച്ചുയര്‍ന്ന് തക്കാളിവില; കിലോയ്ക്ക് 80 രൂപവരെയെത്തി

single-img
18 October 2019

ഡല്‍ഹി: സവാളയ്ക്കു പുറമേ തക്കാളി വിലയും കുതിച്ചുയരുന്നു. ഡല്‍ഹിയിലും മറ്റും കിലോയ്ക്ക് 60 രൂപമുതല്‍ 80 രൂപവരെ നിരക്കിലാണ് തക്കാളി വില്‍ക്കുന്നത്. കൃഷി നാശം സംഭവിച്ചതാണ് വില ഉയരാന്‍ കാരണം.

മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങളിലുണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവുമാണ് കൃഷി നാശത്തിന് കാരണമായത്. ഈ മാസം ആദ്യം തക്കാളി കിലോയ്ക്ക് 45 രൂപയായിരുന്നു. ഈ വിലവര്‍ധനവ് കേരളത്തിലും പ്രതിഫലിക്കും.