എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ മധുവിന്റെ സംവിധാനത്തില്‍ സിബിഐ വീണ്ടുമെത്തുന്നു

single-img
18 October 2019

മലയാളത്തിലെ എക്കാലത്തേയും ഹിറ്റ് പരമ്പര ചിത്രമായ
സേതുരാമയ്യര്‍ സിബിഐ ആണ്. മമ്മൂട്ടി നായകനായ ചിത്രം കെ മധുവാണ് സംവിധാനം ചെയ്തത്. എസ് എന്‍ സ്വാമിയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. ഇപ്പോഴിതാ സേതുരാമയ്യര്‍ പരമ്പരയിലെ അഞ്ചാമത്തെ ചിത്രം എത്തുന്നു.

എസ് എന്‍ സ്വാമി കെ മധു കൂട്ടുകെട്ടില്‍ തന്നെയാണ് ചിത്രം ഒരുങ്ങുന്നത്. സേതുരാമയ്യരായി മമ്മൂട്ടിയെത്തും.2012 ല്‍ പുറത്തിറങ്ങിയ ബാങ്കിംഗ് അവേഴ്‌സായിരുന്നു മധുവിന്റെ സംവിധാനത്തില്‍ അവസാനമെത്തിയ ചിത്രം.