സ്കൂള്‍ വളപ്പിലെ മാലിന്യ ടാങ്കില്‍ വീണ് കുട്ടികള്‍ക്ക് പരിക്ക്; അഞ്ച് കുട്ടികള്‍ ആശുപത്രിയില്‍

single-img
18 October 2019

കൊല്ലം ജില്ലയിലെ അഞ്ചലില്‍ സ്‌കൂള്‍ വളപ്പിലെ കോണ്‍ക്രീറ്റ് മാലിന്യ ടാങ്ക് തകര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ഉളളില്‍ വീണു. സംഭവത്തില്‍ അഞ്ചുകുട്ടികള്‍ക്ക് പരിക്കേറ്റു. സ്‌ക്കൂളില്‍ കളിക്കുന്നതിനിടെയാണ് കുട്ടികള്‍ ടാങ്കിലേക്ക് വീണത്.

അഞ്ചലിലെ ഏരൂര്‍ എല്‍പി സക്കൂളിലാണ് അപകടം നടന്നത്. സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. ഇവരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.