പിഎംസി ബാങ്ക് തട്ടിപ്പുകേസില്‍ പുതിയ വെളിപ്പെടുത്തല്‍; 10.5 കോടി രൂപ ബാങ്ക് രേഖകളില്‍ ഇല്ല

single-img
18 October 2019

മുംബൈ: പിഎംസി ബാങ്കിന്റെ രേഖകളില്‍ 10.5 കോടി രൂപയുടെ കണക്കുകളില്ല. അന്വേഷണസംഘമാണ് നിര്‍ണായക വെളിപ്പെടു ത്തല്‍ നടത്തിയത്.എച്ച് ഡിഎല്ലും അനുബന്ധ സ്ഥാപനങ്ങളും നല്‍കിയ ചെക്കുകള്‍ കണ്ടെടുത്തെങ്കിലും അവയൊന്നും ബാങ്ക് രേഖകളില്‍ ചേര്‍ത്തിട്ടില്ല.പണം കൈമാറുകയും ചെയ്തു.

ആകെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ വായ്പാ തട്ടിപ്പ് തുക ഏകദേശം 6,500 കോടി കടന്നിട്ടുണ്ട്. ആര്‍ബിഐ നിയോഗിച്ച അഡ്മിനിസ്‌ട്രേറ്ററുടെ നിര്‌ദേശപ്രകാരമാണ് അന്വേഷണം നടക്കുന്നത്.

എച്ച്ഡിഎല്‍ ഉള്‍പ്പെടെയുള്ള കമ്പനികള്‍ പണം ആവശ്യപ്പെടുകയും കഴിഞ്ഞ രണ്ട് വര്‍ഷമായി ബാങ്കിന്റെ മുന്‍ മാനേജിംഗ് ഡയറക്ടര്‍ ജോയ് തോമസിന് ചെക്കുകള്‍ അയയ്ക്കുകയും ചെയ്തു. തോമസ് അവര്‍ക്ക് പണം നല്‍കിയെങ്കിലും ജോയ് തോമസ് ഈ ചെക്കുകള്‍ ബാങ്കില്‍ നിക്ഷേപിച്ചില്ല. അതിനു പുറമേ എച്ച്ഡിഎല്ലിനും അതിന്റെ ഡയറക്ടര്‍മാരായ രാകേഷ്, സാരംഗ് വാധവന്‍ എന്നിവര്‍ക്കു വായ്പയും അനുവദിച്ചിരുന്നു.

കേസില്‍ മൂന്നുപേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം അറസ്റ്റിലായ മുന്‍ ഡയറക്ടര്‍ സുര്‍ജിത് സിങ് അറോറയെ കോടതി ഈ മാസം 22 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.