അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയിലേത്; നിര്‍മ്മല സീതാരാമന്‍

single-img
18 October 2019

വാഷിംഗ്ടണ്‍: അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയിലേതെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് ഉയര്‍ത്താനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അവര്‍ പറഞ്ഞു. ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കുറയുമെന്ന ഐഎംഎഫ് പ്രവചനത്തിന് പിറകെയാണ് കേന്ദ്രധനമന്ത്രിയുടെ പ്രതികരണം.

ലോ​ക​ത്തി​ലെ എ​ല്ലാ സമ്പദ് വ്യ​വ​​സ്ഥ​ക​ളു​ടെ​യും വ​ള​ര്‍​ച്ചാ നി​ര​ക്ക് ഐ​എം​എ​ഫ് കു​റ​ച്ചി​ട്ടു​ണ്ട്. ഇ​ന്ത്യ​യു​ടേ​തും കു​റ​ച്ചു. എ​ന്നാ​ല്‍ ഇ​ന്ത്യ​യു​ടെ വ​ള​ര്‍​ച്ച അ​തി​വേ​ഗ​മാ​ണെ​ന്നും, ചൈ​ന​യു​മാ​യി ഇ​ന്ത്യ​ന്‍ സമ്പദ് വ്യ​വ​സ്ഥ​യെ താ​ര​ത​മ്യം ചെ​യ്യേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും ധ​ന​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.