വി ഡി സവര്‍ക്കറിനെയല്ല അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രത്തെയാണ് എതിര്‍ക്കുന്നത്; ഡോ. മന്‍മോഹന്‍ സിങ്

single-img
18 October 2019


മുംബൈ: വി ഡി സവര്‍ക്കറിന് ഭാരത രത്‌നയ്ക്ക് ശുപാര്ശ ചെയ്യുന്നമെന്ന ബിജെപി പ്രഖ്യാപനത്തെ എതിര്‍ത്ത് മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡോ. മന്‍മോഹന്‍ സിങ്. മഹാരാഷ്ട്രാ നിയമസഭാ തെരഞ്ഞെടുപ്പു പ്രചരണത്തിന്റെ ഭാഗമായി ബിജെപി പുറത്തിറക്കിയ പ്രകടന പത്രികയാലാണ് സവര്‍ക്കറിന് ഭാരത രത്‌നയ്ക്ക് ശുപാര്‍ശ ചെയ്യുമെന്ന് വാഗ്ദാനം നല്‍കിയത്.

സവര്‍ക്കറിനെയല്ല മറിച്ച് അദ്ദേഹം വിശ്വസിച്ചു പ്രവര്‍ത്തിച്ചിരുന്ന പ്രത്യയശാസ്ത്രത്തെയാണ് കോണ്‍ഗ്രസ് എതിര്‍ക്കുന്നത് എന്ന് മന്‍മോഹന്‍ സിങ് പറഞ്ഞു. സവര്‍ക്കര്‍ നടപ്പാക്കിയിരുന്ന ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെയാണ് എതിര്‍ക്കുന്നത്. ഇന്ധിരാഗാന്ധി സവര്‍ക്കറെ അനുസ്മരിച്ച് പോസ്റ്റല്‍ സ്റ്റാമ്പ് പുറത്തിറക്കിയിരുന്നു.

സമര്ഥരായ ഭരാണധികാരികള്‍ പ്രശ്‌നങ്ങള്‍ പരിഗണിക്കുമെന്നും, നിയുക്തമായ കമ്മിറ്റി കാര്യങ്ങള്‍ പരിശോധിച്ച് ബോധ്യപ്പെടുമെ ന്നും മുന്‍ പ്രധാനമന്ത്രി പറഞ്ഞു. മഹാരാഷ്ട്ര തെരഞ്ഞെടുപ്പു പ്രചരണവുമായി ബന്ധപ്പെട്ട് മുംബൈയില്‍ നടന്ന പത്രസമ്മേളന ത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.