ലൂസിഫര്‍ തെലുങ്ക് പതിപ്പ് ഇറങ്ങുന്നു; മഞ്ജു വാര്യര്‍ അഭിനയിച്ച കഥാപാത്രം പ്രിയദര്‍ശിനി രാംദാസായി തൃഷ എത്തിയേക്കും

single-img
18 October 2019

മലയാളത്തിലെ ചരിത്ര വിജയമായിരുന്നു മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടിലെത്തിയ ലൂസിഫര്‍. 200 കോടി ക്ലബ്ബില്‍ കടന്ന ചിത്രം ഇപ്പോഴിതാ തെലുങ്കിലും ഒരുക്കുന്നു. മോഹന്‍ ലാലിന്റെ റോളില്‍ മെഗാസ്റ്റാര്‍ ചിരഞ്ജീവി എത്തുന്ന ചിത്രത്തില്‍ മഞ്ജുവാര്യര്‍ അഭിനയിച്ച പ്രിയദര്‍ശിനി രാം ദാസായി താരസുന്ദരി തൃഷ എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചിരഞ്ജീവി നായകനായ ബ്രഹാമാണ്ഡ ചിത്രം സെയ് റാ നരസിംഹറെഡ്ഡിയുടെ പ്രമോഷന്‍ വേളയിലാണ് ചിത്രം പ്രഖ്യാപിച്ചത്. ചിരഞ്ജീവിയുടെ മകന്‍ രാം ചരണ്‍ തേജ നിര്‍മ്മിക്കുന്ന ചിത്രം സുകുമാറാണ് സംവിധാനം ചെയ്യുന്നത്.

മോഹല്‍ലാലിന്റെ റോളില്‍ ചിരഞ്ജീവിയെത്തുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ താരസുന്ദരി തൃഷയാണ് മഞ്ജുവാര്യരുടെ റോളിലെത്തുന്നത്. സിനിമയുമായി ബന്ധപ്പെട്ാട് തൃഷയുമായി ചര്‍ച്ചകള്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍