ആലപ്പുഴയില്‍ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു; നാല് പേർക്ക് ​ഗുരുതര പരിക്ക്

single-img
18 October 2019

ആലപ്പുഴ ജില്ലയിലെ പുറക്കാട് ദേശീയപാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. കേരളത്തിലേക്ക് വിനോദസഞ്ചാരത്തിനെത്തിയ ഇതര സംസ്ഥാനക്കാരായ സ്ത്രീകളാണ് മരിച്ചത്.

ഇവർ സഞ്ചരിച്ചിരുന്ന കാറിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചു കയറുകയായിരുന്നു. ഇന്ന് വൈകുന്നേരം മൂന്നരയോടെയാണ് അപകടം നടന്നത്. അപകടത്തിൽ കാറിലുണ്ടായിരുന്ന മറ്റ് നാല് പേർക്ക് ​ഗുരുതരമായി പരിക്കേറ്റിണ്ടുണ്ട്. ബേസിൽ യാത്രചെയ്തിരുന്ന ഒരു യുവതിക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.