തൃശൂരില്‍ നിന്ന് 50 കോടിയുടെ സ്വര്‍ണം പിടികൂടി; 15 ക്യാരിയര്‍മാര്‍ അറസ്റ്റില്‍

single-img
18 October 2019

തൃശൂര്‍:തൃശൂര്‍ ജില്ലയില്‍ വന്‍ സ്വര്‍ണവേട്ട. കസ്റ്റംസ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ 123 കിലോ സ്വര്‍ണം പിടിച്ചെടുത്തു. ഏകദേശം 50 കോടി രൂപ വിലവരുന്ന സ്വര്‍ണമാണ് പിടികൂടിയത്. സ്വര്‍ണത്തിനു പുറമേ 2 കോടി രൂപയും 1900 യുഎസ് ഡോളറും പിടികൂടി.

കസ്റ്റംസ് പ്രീവന്റീവ് വിഭാഗത്തിലെ ഒരു സംഘം ജൂലായ് മുതല്‍ നടത്തിയ നീരീക്ഷണത്തിലൂടെയാണ് വന്‍ സംഘത്തെ വലയിലാ ക്കിയത്. റെയില്‍വെ സ്റ്റേഷന്‍ ബസ്റ്റാന്റ് എന്നിവിടങ്ങളില്‍ നിന്നായി 15 ക്യാരിയര്‍മാരെ പിടികൂടി. കടത്തുന്ന സമയത്ത് 19 കിലോയാണ് പിടികതൂടിയത്. ബാക്കി സ്വര്‍ണം വീടുകളിലും കടകളിലുമായി ഒളിപ്പിച്ചിരിക്കുകയായിരുന്നു.

ചേര്‍പ്പ്, ഊരകം, വല്ലച്ചിറ,ഒല്ലൂര്‍,മണ്ണൂത്തി എന്നിവിടങ്ങളിലായി 23 വീടുകളില്‍ കസ്റ്റംസ് സംഘം പരിശോധന നടത്തി. കേരളത്തിവല്‍ വന്‍ സ്വര്‍ണക്കടത്ത് സംഘത്തിലെ ഒരു ഭാഗം മാത്രമാണ് പിടിയിലായതെന്ന് അധികൃതര്‍ പറഞ്ഞു.