ഉപതെരഞ്ഞെടുപ്പ്: അഞ്ച് മണ്ഡലങ്ങളിലായി സുരക്ഷയ്ക്ക് 3696 പോലീസുകാർ; മേല്‍നോട്ടച്ചുമതല എഡിജിപി മനോജ് എബ്രഹാമിന്

single-img
18 October 2019

സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പുകളിൽ സുരക്ഷാ ജോലികള്‍ക്കായി 3696 പോലീസുകാരെയാണ് അഞ്ച് മണ്ഡലങ്ങളിലായി നിയോഗിച്ചിരിക്കുന്നത്. ഈ സംഘത്തില്‍ 33 ഡിവൈഎസ.പിമാരും 45 സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരും 511 സബ് ഇന്‍സ്‌പെക്ടര്‍മാരുമാണ് ഉള്ളത്. സംസ്ഥാന പോലീസിന് പുറമെ
കേന്ദ്ര വ്യവസായ സുരക്ഷിതത്വ സേനയുടെ ആറ് പ്ലറ്റൂണിനെയും വിവിധ നിയോജക മണ്ഡലങ്ങളിലായി വിന്യസിച്ചിട്ടുണ്ട്.

കാസർകോട് ജില്ലയിലെ മഞ്ചേശ്വരത്ത് രണ്ട് പ്ലറ്റൂണും മറ്റ് നാല് മണ്ഡലങ്ങളില്‍ ഒരു പ്ലാറ്റൂണ്‍ വീതവുമാണ് നിലയുറപ്പിച്ചിട്ടുള്ളത്. സേനയുടെ മേല്‍നോട്ടച്ചുമതല എഡിജിപി. മനോജ് എബ്രഹാമിനാണ്.