കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് സാമൂഹ്യ വിരുദ്ധരുടെ ശല്യം ഏറുന്നു; ഫേസ്ബുക്ക് പോസ്റ്റ്‌ വായിക്കാം

single-img
18 October 2019

കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് സാമൂഹ്യ വിരുദ്ധരുടെ ശല്യം ഏറുന്നതായി ചൂണ്ടിക്കാട്ടി കാഞ്ഞങ്ങാട് സ്വദേശിയുടെ ഫേസ്ബുക്ക് പോസ്റ്റ്. കണ്ണൂരിലെയും മംഗലാപുരത്തെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയ്ക്ക് പഠനത്തിന് വേണ്ടി യാത്ര ചെയ്യേണ്ടി വരുന്ന വിദ്യാര്‍ത്ഥിനികളെയാണ് പ്രധാനമായും ഇവര്‍ ലക്ഷ്യം വയ്ക്കുന്നത് എന്ന് ഹമീദ് മേലച്ചേരിൽ എന്ന വ്യക്തിയുടെ പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു.

നഗ്നത പ്രദര്‍ശനവും മാനഭംഗ ശ്രമവും പലരും നേരീടേണ്ടതായി വരുന്നു. പോലീസധികാരികളുടെ അടിയന്തിര ശ്രദ്ധയ്ക്ക് എന്നാരംഭിക്കുന്ന പോസ്റ്റിൽ, പോലീസ് ഈ വിഷയത്തില്‍ എത്രയും വേഗം ഇടപെട്ട് വഴി യാത്രക്കാര്‍ക്ക് ആവശ്യമായ സുരക്ഷ ഉറപ്പു വരുത്തണമെന്ന് ആവശ്യപ്പെടുന്നു.

പോസ്റ്റിന്റെ ലിങ്ക്:

പോലീസധികാരികളുടെ അടിയന്തിര ശ്രദ്ധയ്ക്ക്,കാഞ്ഞങ്ങാട് റെയീല്‍വേ സ്റ്റേഷന്‍ പരിസരത്ത് ചെറിയ ഒരു ഇടവേളയ്ക്ക് വീണ്ടും…

Posted by Hameed Melachery on Friday, October 18, 2019