ആൾദൈവം കൽക്കി ഭ​ഗവാന്റെ ആശ്രമത്തിലും സ്ഥാപനങ്ങളിലും ആദായനികുതി പരിശോധന; ഡോളറും 88 കിലോ സ്വർണ്ണവും പിടിച്ചെടുത്തു

single-img
18 October 2019

ആൾദൈവമായ കൽക്കി ഭ​ഗവാന്റെ ആശ്രമത്തിലും സ്ഥാപനങ്ങളിലുമായി നടന്ന ആദായനികുതി വകുപ്പ് റെയ്ഡിൽ ഇതുവരെ 43.9 കോടി രൂപയും പതിനെട്ട് കോടിയുടെ യുഎസ് ഡോളറും പിടിച്ചെടുത്തു. അവസാന മൂന്ന് ദിവസങ്ങളിലായി നടന്ന റെയ്ഡിൽ 88 കിലോ സ്വർണ്ണവും പിടിച്ചെടുത്തിട്ടുണ്ട്.

ആദായനികുതി വകുപ്പിലെ എട്ടം​ഗ സംഘമാണ്ഇവിടങ്ങളിൽ പരിശോധന നടത്തിയത്. ആന്ധ്രയിലെ ചിറ്റൂരിലുള്ള ആശ്രമത്തിലും തമിഴ്നാട്ടിലെ കൽക്കി ട്രസ്റ്റിന്റെ ബിസിനസ് സ്ഥാപനങ്ങളിലുമായിരുന്നു പരിശോധന നടത്തിയത്.

ഈ സമയം കൽക്കി ഭ​ഗവാന്റെ ഭാര്യ അമ്മ ഭ​ഗവാനും മകൻ ക‍ൃഷ്ണാജിയും തമിഴ്നാട്ടിലായിരുന്നു. ഇവരുടെ വിശ്വസ്‌തനായ ലോകേശ് ​ദാസാജിയെ ഉദ്യോ​ഗസ്ഥർ ചോദ്യം ചെയ്തുവരുകയാണ്. റിയൽ എസ്റ്റേറ്റ്, നികുതി വെട്ടിപ്പ് ഉൾപ്പെടെ ധാരാളം കേസുകളാണ് കൽക്കി ബാബ ട്രസ്റ്റിന് എതിരെയുള്ളത്‌. ഉന്നത രാഷ്ട്രീയ നേതാക്കളടക്കം ലക്ഷക്കണക്കിന് അനുയായികളാണ് ഇന്ത്യയിലും വിദേശത്തുമായി എഴുപതുകാരനായ കൽക്കി ഭഗവാനുള്ളത്.