ഹിന്ദു സമാജ് പാർട്ടി നേതാവ് കമലേഷ് തിവാരിയെ ഓഫീസിനുള്ളിൽ വെച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി

single-img
18 October 2019

ലക്നൌ: മുൻ അഖില ഭാരത ഹിന്ദുമഹാസഭ നേതാവും ഹിന്ദു സമാജ് പാർട്ടിയുടെ ദേശീയ അദ്ധ്യക്ഷനുമായ കമലേഷ് തിവാരിയെ അജ്ഞാതർ കഴുത്തറുത്ത് കൊലപ്പെടുത്തി. കമലേഷ് തിവാരിയെ അദ്ദേഹത്തിന്റെ ലക്നൌവിലുള്ള വസതിയിൽ വെച്ച് അക്രമികൾ കഴുത്തറുത്ത ശേഷം ദേഹമാസകലം കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.

ലക്നവിലെ നക ഹിന്ദോളയിലുള്ള ഖുർഷിദാബാഗ് ഏരിയയിലാണ് കമലേഷ് തിവാരിയുടെ വസതി. അദ്ദേഹത്തിന്റെ സുരക്ഷയ്ക്കായി നിയമിച്ചിരുന്ന കോൺസ്റ്റബിൾമാരിൽ രണ്ടുപേർ ഡ്യൂട്ടിയ്ക്ക് ഹാജരായിരുന്നില്ല. സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരേയൊരു കോൺസ്റ്റബിൾ കൊലപാതകം നടക്കുന്ന സമയത്ത് ഉറങ്ങുകയായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

2015- മുസ്ലീം പ്രവാചകൻ മുഹമ്മദ് നബിയ്ക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തി വിവാദം സൃഷ്ടിച്ച നേതാവാണ് കമലേഷ് തിവാരി. ഇത് വലിയ പ്രതിഷേധങ്ങൾക്കും സംഘർഷങ്ങൾക്കും വഴിവെച്ചിരുന്നു. കമലേഷ് തിവാരിയ്ക്കെതിരെ കേസെടുക്കുകയും അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.