ഹരിയാന തെരഞ്ഞെടുപ്പു റാലിയില്‍ നിന്ന് സോണിയാഗാന്ധി പിന്മാറി; പകരം രാഹുല്‍ഗാന്ധി പങ്കെടുക്കും

single-img
18 October 2019

ഡല്‍ഹി: ഹരിയാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പു പ്രചരണ ത്തിന്റെ ഭാഗമായി നടക്കാനിരിക്കുന്ന റാലിയില്‍ നിന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പിന്മാറി. സോണിയക്കു പകരം രാഹുല്‍ഗാന്ധി റാലിയില്‍ പങ്കെടുക്കും. പിന്മാറ്റത്തിന്റെ കാരണം വ്യക്തമല്ല.

വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് മഹേന്ദ്രഗഡില്‍ നിന്നാണ് റാലി തുടങ്ങുന്നത്. റാവു ദാന്‍ സിങാണ് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. ഒക്ടോബര്‍ 21 ന് വോട്ടെടുപ്പു നടക്കുന്ന ഹരിയാന യില്‍ 24ന് ഫലപ്രഖ്യാപനവും നടക്കും.