തിരുവനന്തപുരം കഴക്കൂട്ടത്ത് വീണ്ടും വൻ കഞ്ചാവ് വേട്ട; 15 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

single-img
18 October 2019

കഴക്കൂട്ടം: കഴക്കൂട്ടം-ടെക്നോപാർക്ക് പ്രദേശത്ത് ചെറുകിട കച്ചവടക്കാർക്ക് വിൽക്കാനായി എത്തിച്ച 15 കിലോ കഞ്ചാവുമായി യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിൽ.

നെയ്യാറ്റിൻകര താലൂക്കിൽ വെളളറട വില്ലേജിൽ നിരപ്പിൽ ദേശത്ത് കൂതാളി ശാന്തിഭവനിൽ ഗോപിയുടെ മകൻ ജിനോ (22) ആണ് കഴക്കൂട്ടം എക്സൈസിന്റെ പിടിയിലായത്.

എക്സൈസ് അധികാരികൾ വാഹന പരിശോധന നടത്തവെയാണ് ബൈക്കിൽ വരികയായിരുന്ന ജിനോ പിടിയിലായത്. ആന്ധ്രയിൽ നിന്ന് കഞ്ചാവ് നേരിട്ട് വാങ്ങിയാണ് ഇയാൾ ചെറുകിട കച്ചവടക്കാർക്ക് എത്തിച്ചിരുന്നത്.

കാട്ടാക്കട, അമരവിള എക്സൈസ് റേയ്ഞ്ചുകളിൽ മൂന്നു കഞ്ചാവ് കേസുകളിൽ പ്രതിയാണ് ജിനോ. കഞ്ചാവ് കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ജിനോ വീണ്ടും കഞ്ചാവ് വിൽപന നടത്തുന്നതായി എക്സൈസി വിവരം ലഭിച്ചിരുന്നു. ഇതേതുടർന്ന് എക്സൈസിന്റെ നിരീക്ഷണത്തിനൊടുവിലാണ് ഇയാൾ പിടിയിലായത്. പ്രതിയെ തിരുവനന്തപുരം കോടതിയിൽ ഹാജരാക്കി.

പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ എ പ്രദീപ്റാവു, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ടി ആർ മുകേഷ് കുമാർ എന്നിവരെ കൂടാതെ പ്രിവൻറ്റീവ് ആഫീസർമാരായ കെ ആർ രാജേഷ്, ടി ഹരികുമാർ, തോമസ് സേവ്യർ ഗോമസ്,സിവിൽ എക്സൈസ് ഓഫീസർമാരായ എ ജസീം,പി സുബിൻ, എസ് ഷംനാദ്, ആർ രാജേഷ്, വിപിൻ,സുരേഷ് ബാബു വനിതാ സിവിൽ എക്സൈസ് ആഫീസർ ബി സിമി എക്സൈസ് ഡ്രൈവർ എം സുനിൽ കുമാർ എന്നിവരും പങ്കെടുത്തു.